കടുവയെത്തേടി കബനിയിലേക്ക്

കഴിഞ്ഞയാഴ്ച ഞാനും സുഹൃത്ത് ബിന്ദുവും കൂടി നടത്തിയ അഞ്ചുദിവസത്തെ വയനാട് സന്ദർശനത്തിൽ ആദ്യം കബനി ഉൾപെടുത്തിയിട്ടില്ലായിരുന്നു..... കാരണം, ആന ചിതലുപോലെയുണ്ട് എന്ന് പറഞ്ഞു കേട്ട കുട്ടംപുഴയിൽ പോലും, ആന പോയിട്ട് ഒരു കുഴിയാനയെ പോലും കാണാൻ യോഗമില്ലാത്ത ഞാൻ,, പുലിയെ കാണാൻ ആഗ്രഹിക്കുക എന്ന് പറഞ്ഞാൽ അത് അതിമോഹം ആകില്ലേ... ഞാൻ എന്നെ സ്വയം, unlucky എന്നാണ് കാട്ടിൽ കയറുമ്പോൾ വിശേഷിപ്പിക്കാറുള്ളത്..
ഇതെല്ലാം മാറ്റിമറിച്ച സംഭവമാണ് വയനാട് സന്ദർശനത്തിന്റെ മൂന്നാം ദിനം നടന്നത്.... ഇടയ്‌ക്കൽ ഗുഹയിലേക്കുള്ള മാർഗ മദ്ധ്യേ ചായയ്ക്കായി കാത്തിരിക്കുമ്പോൾ ഒരു msg.... പുലി രാജു (പുള്ളിക്കറിയില്ല കെട്ടോ... നിങ്ങളായിട്ടു പറയണ്ട ) എന്ന് ഞാൻ വിളിക്കുന്ന നമ്മുടെ സ്വന്തം ബ്രോ രാജു മോഹൻ കോട്ടക്കലിന്റേതാണ് msg... ഞാൻ വയനാട്ടിൽ ഉണ്ടെന്നുള്ള fb പോസ്റ്റ് കണ്ടു msg ചെയ്‌തതാണ്‌.... ഒറ്റ ചോദ്യം, പുലിയെ കാണണോ ???.. എന്റെ ഉള്ളിൽ ലഡൂ പൊട്ടി... കാരണം എന്റെ വിചാരം പുലിയെ അവിടെ ആരോ പിടിച്ചിട്ട്, കാണാൻ വിളിക്കുകയായിരിക്കും എന്ന്....
പിന്നീടുള്ള സംസാരത്തിൽ മനസിലായി കബനിയിൽ പോയാൽ wild സഫാരി ഉണ്ട്... അവിടെ 'luck' ഉണ്ടേൽ കാണാം ന്ന്... ഡിം.... അതോടെ എന്റെ കാറ്റുപോറ്റി... Luck.. അതും എനിക്കേ !... ഞാനാണ് പുലിയെ കാണുന്നത്... നടന്നത് തന്നെ... എങ്കിലും ആശങ്കകൾ മനസ്സിലൊളിപ്പിച് ഞാൻ പറഞ്ഞു... കാണണം ന്ന്... രാജു അവിടത്തെ ഫുൾ details പറഞ്ഞു തന്നു... ശനിയും ഞായറും ആയതുകൊണ്ട് tkt ബ്ലോക്കാൻ പറ്റുന്നില്ല... അത്ര തിരക്ക്... രാവിലെ പോയി തന്നെ tkt എടുക്കണം... റൂം കിട്ടാത്തതുകൊണ്ട് രാവിലെ പോയി, evng 6 ന് check പോസ്റ്റ് അടയ്ക്കുന്നതിന് മുന്നെ തന്നെ മടങ്ങുകയും വേണം ... ഞാനും ബിന്ദുവും കൂടെ ആലോചിച്ചു... കൈയിൽ ഒരു ആക്ടിവ ഉണ്ട്.. ഞങ്ങൾ താമസിക്കുന്നിടത്തുനിന്നും ഏകദേശം 90 Km ആണ്‌ കബനി... രാവിലെ 6മണിക്ക് ചെക്ക്പോസ്റ് കടക്കണമെങ്കിൽ 5 മണിക്കുമുന്നെ ഞങ്ങൾ ഇറങ്ങണം... വഴി നിശ്ചയമില്ല... പരിചയമില്ലാത്ത നാട്... എന്ത് ചെയ്യണം ??? അപ്പുറത്തു നിന്ന് രാജു ഞങ്ങളെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു...നിങ്ങൾ പോകണം.... പുലിയെ കാണാൻ പറ്റും ന്ന് എന്റെ മനസ് പറയുന്നു....അവസാനം ഞങ്ങൾ പോകാൻതന്നെ തീരുമാനിച്ചു....
രാവിലെ 4 മണിക്ക് alarm വച്ചെണീറ്റു റെഡി ആകുമ്പോൾ, care ടേക്കർ ബാലേട്ടന്റെ മുഖത്ത് അത്ഭുതഭാവം...ഇതൊക്കെ ഞങ്ങൾക്കെന്ത് എന്ന ഭാവത്തിൽ ചേട്ടനെ നോക്കുമ്പോളും പുറത്തെ ഇരുട്ട് ഞങ്ങളെ ചെറുതായി പേടിപ്പിക്കുന്നുണ്ടായിരുന്നു... 5 മണിയോടെ യാത്ര ആരംഭിച്ചു... ബാണാസുര to മാനന്തവാടി.... ബാവലി.... കബനി.... ഇതാണ് റൂട്ട്...
രണ്ടുസൈഡിലും കാപ്പിത്തോട്ടങ്ങൾ നിറഞ്ഞ വിജനമായ റോഡ്.... മുന്നിൽ ആന നിന്നാൽ പോലും കാണാത്തത്ര ഇരുട്ട്... തലേന്ന് ബാലേട്ടൻ പറഞ്ഞിരുന്നു ഇവിടെ ആന യില്ലെന്ന്... ആ ധൈര്യം മാത്രം ഉള്ളിലുള്ളു.... ഭയം മാറ്റാൻ ഞങ്ങൾ രണ്ടാളും തമാശകൾ പറഞ്ഞു ചിരിക്കാൻ ശ്രമിക്കുന്നുണ്ട്.... പുലിദേവാ, നീ തന്നെ തുണ എന്ന് പറഞ്ഞുകൊണ്ട് ആക്ടിവ ചീറിപ്പാഞ്ഞു.... ഒരു ഒന്നു ഒന്നര റൈഡ്.
നേരം വെളുത്തുതുടങ്ങുമ്പോളെക്കും കബനി check പോസ്റ്റിലെത്തി... ഉറക്കച്ചടവോടെ ഇരിക്കുന്ന പോലീസ്‌കാർക്കു ഞങ്ങളെ കണ്ടപ്പോൾ അത്ഭുതം... നിങ്ങൾ 2 പെണ്ണുങ്ങൾ മാത്രമേ ഉള്ളോ എന്നൊരു ചോദ്യം... അതെന്താ ഞങ്ങൾ പെണ്ണുങ്ങൾ ഒറ്റയ്ക്ക് പോയാൽ ? എന്ന് മണിച്ചിത്ര താഴ് സ്റ്റൈലിൽ മറുപടിയും കൊടുത്തു, കേരള ബോർഡർ കടന്നു... സൂക്ഷിച്ചു പോകണേ എന്നൊരു ഉപദേശവും തന്ന് അവർ ഞങ്ങളെ യാത്രയാക്കി....
ഇനി കർണാടക... നഗർഹൊളെ -രാജീവ് ഗാന്ധി നാഷണൽ പാർക്കിലൂടെ ഉള്ള യാത്ര... രണ്ടു സൈഡും കാട്.... കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന മനോഹരമായ റോഡ്... (ഇടയ്ക്ക് രസം കൊല്ലിയായി ഹമ്പുകൾ) ... നല്ല മഞ്ഞും തണുപ്പും... കിളികളുടെ കള കള ആരവങ്ങൾ എങ്ങും.... കൂട്ടമായി റോഡ് മുറിച്ചു കടക്കുന്ന മാനുകൾ... പോത്തുകൾ... മയിലുകൾ... കണ്ണിനു വിരുന്നൊരുക്കിയ കാഴ്ചകൾ തന്നെയായിരുന്നു എല്ലാം... എന്നിട്ടും ആനയെ മാത്രം കണ്ടില്ല.... ആ സങ്കടം ഇടയ്ക്കെല്ലാം ബിന്ദുവിനെ അറിയിച്ചുകൊണ്ടിരുന്നു ഞാൻ...
പിന്നെ കുറേസമയം കർണാടകയുടെ ഗ്രാമങ്ങളിലൂടെയും കൃഷിസ്ഥലങ്ങളിലൂടെയുമുള്ള യാത്രയ്ക്ക് ശേഷം ഞങ്ങൾ 7 മണിയോടെ tkt കൗണ്ടറിൽ എത്തി... അപ്പോളേക്കും ആദ്യത്തെ 2 സവാരി ഫുൾ (7.30 ക്കും 9 നും ) ആയിക്കഴിഞ്ഞു... ഇനി evng രണ്ടു ( 3നും 4.30 നും ) സവാരി ഉണ്ട്... അതിൽ 3 മണിക്കുള്ള ടിക്കറ്റും എടുത്തു, (300 രൂപ ഒരാൾക്ക് ) ഒന്നു ചുറ്റാൻ പോയി... അടുത്തുള്ള മലയാളി ഹോട്ടലിൽ നിന്നും നല്ല പൊറോട്ടയും, മീൻകറിയും.... മീൻ അവിടത്തെ ഡാമിൽ നിന്നും പിടിക്കുന്നതാണ്... Fresh nd സൂപ്പർ ടേസ്റ്റ്... (അതിനും thanks രാജു ഭായ് )... പിന്നെ അവിടത്തെ ഗ്രാമീണരുമായി കുറച്ചു കത്തി വെച്ചു ... അവർ നല്ല കന്നടയിലും ഞങ്ങൾ മലയാളം കലർന്ന ഇംഗ്ലീഷിലും ... പക്ഷെ ഭാഷ ഒന്നിനും തടസ്സമല്ലെന്ന് മനസിലായത് അന്നാണ്... കാരണം രണ്ടുകൂട്ടർക്കും എല്ലാം മനസിലായി... അവരോടൊപ്പം കുറച്ചു ഫോട്ടോസും എടുത്തു 2 മണിയോടുകൂടി തിരിച്ചെത്തി, ബസിൽ front സീറ്റിൽ സ്ഥാനം പിടിച്ചു....
അങ്ങനെ 24 പേരുമായി ഞങ്ങൾ യാത്ര തുടങ്ങി.... രാവിലെ പോയ 2 ട്രിപ്പിലും പുലിയെ കണ്ടില്ല എന്നറിഞ്ഞതുകൊണ്ടു അതിമോഹങ്ങൾ ഒന്നും ഇല്ലാതെ ഞാനിരുന്നു... ആനയെ കാണാൻ പറ്റണേ എന്ന പ്രാർത്ഥന മാത്രം മനസിൽ.... യാത്രയിലുടനീളം മാനുകൾ മയിലുകൾ കർണാടകയുടെ സംസ്ഥന പക്ഷി ഇവയെല്ലാം കണ്ടു.. അപ്പോൾ ഡ്രൈവർ bus ഒരു കുളത്തിനു മുന്നിലായി നിർത്തി കന്നടയിൽ എന്തൊക്കെയോ പറയുന്നുണ്ട്.... എല്ലാം മനസിലായെന്ന ഭാവത്തിൽ പുള്ളിയെ നോക്കി ഞാൻ തലയാട്ടി കൊണ്ടിരുന്നു... അപ്പോളാണ് മലയാളികളായ ഫോട്ടോഗ്രാഫേഴ്സ് പറയുന്നത്, 5 മിനിട് മുന്നെ വരെ പുലി ഈ കുളത്തിൽ ഉണ്ടായിരുന്നു എന്ന്... വീണ്ടും നിരാശ.... എന്റെ unluck....
വണ്ടി വീണ്ടും മുന്നോട്ടു പോയി... ആരോ ബസിലിരുന്നു പറയുന്നു ആന എന്ന്.... ഹോ... എന്റെ സന്തോഷം... പറഞ്ഞറിയിക്കാൻ പറ്റാത്ത വിധം ആയിരുന്നു.... വർഷങ്ങളായി ഞാൻ തേടിയവൻ ഇതാ കണ്മുന്നിൽ.... കണ്ണുനിറയെ കണ്ടു ഞാൻ ആ കുസൃതികളെ... 2 പേരും കൂടെ നിന്ന് ചെളി തുമ്പിയിലെടുത്തു ചീറ്റിക്കുവാണ്... കാട്ടാനയെ കാണുന്നത് തന്നെ എത്ര രസമാണ് ... യാതൊരു വിധ ചങ്ങല ബന്ധനങ്ങളും ഇല്ലാതെ, ആരുടേയും ശാസനകൾ ഇല്ലാതെയും അവയുടെ സഞ്ചാരം.... അത് കണ്ടുനിൽക്കൽ തന്നെ എത്ര ആനന്ദകരം.... നാട്ടിലെ ആനപ്രേമികളെയൊക്കെ, കാട്ടിലെ ഈ ആനക്കൂട്ടത്തെ കൊണ്ടുപോയി കാണിച്ചുകൊടുക്കേണ്ടതാണ് എന്ന് ഞാൻ മനസ്സിൽ പറഞ്ഞു....
വണ്ടി മുന്നോട്ടെടുത്തപ്പോൾ ഞാൻ സീറ്റിലേക്ക് ചാഞ്ഞു കിടന്നു... ഇനി ഒന്നും കാണാനില്ല എന്ന ഭാവത്തോടെ ഇരിക്കുമ്പോളാണ് ഡ്രൈവർ പറയുന്നത്, പുലി എന്ന്.... വളരെ നിസ്സാര ഭാവത്തിൽ പറഞ്ഞിട്ട് അയാൾ ഇടതുഭാഗത്തേക്കു കൈചൂണ്ടി..... ഞാൻ നോക്കുമ്പോൾ..... ഈശ്വരാ.... കണ്ണുകളെ വിശ്വസിക്കാൻ കഴിയുന്നില്ല.... വഴിയുടെ തൊട്ടടുത്ത് ഇളം വെയിൽ കാഞ്ഞു ഞങ്ങളെയും നോക്കി കിടക്കുന്നു , കാടിന്റെ രാജകുമാരൻ..... കൂടെയുള്ള പുട്ടുകുറ്റി ക്യാമെറകൾ തുരുതുരെ ക്ലിക്കുന്നുണ്ട്.... ഞാൻ എന്റെ മൊബൈൽ ക്യാമറ പോലും എടുക്കാൻ മറന്നുപോയി.... സത്യം.... അവന്റെ സൗന്ദര്യത്തിൽ സ്വയം മറന്നങ്ങനെ ഇരുന്നുപോയി.... എന്റെ സൂപ്പർ പവർ ലെൻസിലേക്കു (കണ്ണ്, അയിനാണ് ) ഞാൻ അവനെ ആവാഹിക്കുകയായിരുന്നു.... പെട്ടെന്ന് ബസിലുള്ള കുട്ടികളുടെ സ്വരം കേട്ട് അവൻ എഴുന്നേറ്റു ഇത്തിരി ഉള്ളിലേക്ക് മാറികിടന്നു.... അവൻ എണീറ്റപ്പോളാണ് എനിക്ക് ബോധം വീണത്... അയ്യോ ഞാൻ ഫോട്ടോ എടുത്തില്ലലോ എന്ന്.... എന്തായാലും അവന്റെ പിന്നാമ്പുറം ആണ്‌ അപ്പോൾ എനിക്ക് കിട്ടിയത്...എന്നാലും തൃപ്തിയായി.... 15 ഉം 20 ഉം പ്രാവശ്യം വന്ന ചിലർ അന്നാണ് ആദ്യമായി പുലിയെ കണ്ടത് എന്ന് പറഞ്ഞപ്പോൾ.... ഞാൻ സ്വയം പറഞ്ഞു, I am the luckiest....

Comments